മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തോടൊപ്പം പ്രാധാന്യം അർഹിക്കുന്നത് : പഴകുളം മധു എംഎൽഎ

 മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണെന്ന് പഴകുളം മധു എംഎൽഎ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റാന്നി പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും അന്താരാഷ്ട്ര
 

പത്തനംതിട്ട :  മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണെന്ന് പഴകുളം മധു എംഎൽഎ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റാന്നി പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിനെ നിയന്ത്രിച്ചു നിർത്തുക എന്നുള്ളത് ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്. കൊച്ചുകുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ മാനസിക ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും കണ്ടുവരുന്നു. മാനസിക വിഷമതകൾ മൂലം ബുദ്ധിമുട്ടുന്നവരെയും വയോജനങ്ങളെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തേണ്ടത് സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വമാണ്. 

തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാനസികാരോഗ്യത്തിന് ഊന്നൽ നൽകണമെന്നും എംഎൽഎ പറഞ്ഞു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ മേഴ്‌സി ഫിലിപ്പ്, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ മേരി ജോൺ, വാർഡ് അംഗം ആതിര എസ് നായർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജെ മണികണ്ഠൻ. 

ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ്, ആരോഗ്യ വകുപ്പ് ജില്ല സർവൈലൻസ് ഓഫീസർ ഡോ. ജീവൻ കെ നായർ, ജില്ല ആർ.സി.എച്ച് ഓഫീസർ കെ കെ ശ്യാംകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ മാത്യു ജെ വളാംപറമ്പിൽ, റാന്നി പഴവങ്ങാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ കെ കണ്ണൻ, ജില്ല ഡെപ്യൂട്ടി എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർമാരായ എം പി ബിജുകുമാർ, ആർ ദീപ, റാന്നി പ്രത്യശാഭവൻ മാനേജർ ഫാദർ വർഗീസ് കെ മാത്യു എന്നിവർ പങ്കെടുത്തു.