മകരവിളക്ക് : ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു
: മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു.
Jan 12, 2026, 20:26 IST
പത്തനംതിട്ട : മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ഗുരുസ്വാമി മരുതമനയിൽ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണപേടകങ്ങൾ ശിരസ്സിലേറ്റുന്നത്.
നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ്‌കുമാർ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.