കോന്നി താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രാഫർ നിയമനം

കോന്നി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിലേക്ക് ഒരു റേഡിയോഗ്രാഫറെ ദിവസവേതന അടിസ്ഥാനത്തിൽ (പ്രതിദിനം 600 രൂപ) നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം.

 

പത്തനംതിട്ട :  കോന്നി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിലേക്ക് ഒരു റേഡിയോഗ്രാഫറെ ദിവസവേതന അടിസ്ഥാനത്തിൽ (പ്രതിദിനം 600 രൂപ) നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 18-45. യോഗ്യത: റേഡിയോളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. 

മുൻപരിചയം, ഇ.സി.ജി പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റിന്റെ അസൽ, തിരിച്ചറിയൽ രേഖ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ ഏഴ് ഉച്ചയ്ക്ക് 2.30 ന് ആശുപത്രി കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.