ശിശുദിനാഘോഷം; നവംബർ 14ന് പത്തനംതിട്ട ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വർണ്ണോൽസവം 2026) വിപുലമായി സംഘടിപ്പിക്കാൻ ജില്ലാ കലക്ടർ എ. നിസാമുദീന്റെ അധ്യക്ഷതയിൽ പമ്പ ഹാളിൽ ചേർന്ന സംഘടകസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി യോഗം ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വർണ്ണോൽസവം 2026) വിപുലമായി സംഘടിപ്പിക്കാൻ ജില്ലാ കലക്ടർ എ. നിസാമുദീന്റെ അധ്യക്ഷതയിൽ പമ്പ ഹാളിൽ ചേർന്ന സംഘടകസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാതല മൽസരങ്ങൾ ഒക്ടോബർ 31 ശനിയാഴ്ച പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 31 ന് രാവിലെ 9.30 ന് പ്രസംഗം (മലയാളം , ഇംഗ്ലീഷ്), പദ്യപാരായണം (മലയാളം, ഇംഗ്ലീഷ്), ദേശഭക്തിഗാനം എന്നീ മൽസരങ്ങളും 31 ന് ഉച്ചയ്ക്ക് 1.30 മുതൽ കഥാരചന ( മലയാളം, ഇംഗ്ലീഷ് ), കവിതാ രചന ( മലയാളം, ഇംഗ്ലീഷ് ) എന്നീ മൽസരങ്ങളും നടക്കും.സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ എൽ.പി, യു .പി, എച്ച് .എസ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മൽസരങ്ങളിൽ പങ്കെടുക്കാം. സ്കൂൾ തലങ്ങളിൽ മൽസരിക്കുന്നവരുടെ പട്ടിക ഒക്ടോബർ 24 ന് ലഭിക്കണം.
നവംബർ 14ന് പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിയിൽ പത്തനംതിട്ട നഗര പ്രദേശത്തെ സകൂളുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടിന് കലക്ട്രേറ്റ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ശിശുദിന റാലി പത്തനംതിട്ട ടൗൺ ചുറ്റി പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. തുടർന്ന് പൊതു സമ്മേളനം നടക്കും. നഗരസഭ ചെയർപേഴ്സൺമാരായ സിന്ധു അനിൽ, എം ആർ കൃഷ്ണകുമാരി, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്കടർ ഷീബ മുഹമ്മദ്, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ, ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആർ അജിത് കുമാർ , ശിശുക്ഷേമ സമിതി ജില്ല ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ജില്ല ട്രഷറർ എ ജി ദീപു, ജി രാജേഷ് കുമാർ, കലാനിലയം രാമചന്ദ്രൻനായർ, എ.ഇ.ഓമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ശിശുദിനാഘോഷത്തിന്റെ വിജയത്തിനായുള്ള സംഘടക സമിതിയും രൂപികരിച്ചു.
ജില്ല കലക്ടർ എ നിസാമുദീൻ ( ചെയർമാൻ), ഷീബ മുഹമ്മദ് ( വൈസ് ചെയർമാൻ), ജി. പൊന്നമ്മ (ജനറൽ കൺവീനർ), ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ കെ ജയകുമാർ (കൺവീനർ) എന്നിവർ ഭാരവാഹികളായി ജനറൽ കമ്മറ്റിയും ആർ അജിത് കുമാർ (ഫിനാൻസ് കൺവീനർ), സിന്ധു അനിൽ (ചെയർപേഴ്സൺ പ്രോഗ്രാം), സലിം പി ചാക്കോ ( കൺവീനർ പ്രോഗ്രാം ), കലാനിലയം രാമചന്ദ്രൻ നായർ (പബ്ളിസിറ്റി ചെയർമാൻ ), റ്റി രാജേഷ്കുമാർ (പബ്ളിസിറ്റി കൺവീനർ) ,ഡി.എസ്.ഒ (ചെയർമാൻ ഫുഡ്) എ ജി ദീപു (കൺവിനർ ഫുഡ്), പത്തനംതിട്ട ഡി. വൈ എസ് പി ( ചെയർമാൻ റാലി ) പത്തനംതിട്ട ഡി.ഇ.ഒ ജയകൃഷ്ണൻ (കൺവീനർ റാലി) എന്നിവർ സബ് കമ്മറ്റി ഭാരവാഹികളായുള്ള 101 അംഗ ഏക്സിക്യൂട്ടിവിനെ യോഗം തിരഞ്ഞെടുത്തു. വിവരങ്ങൾക്ക് 8547716844 നമ്പരിൽ ബന്ധപ്പെടണം.