ചെങ്ങരൂർ ശുഭാനന്ദാശ്രമം ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ചെങ്ങരൂർ ശുഭാനന്ദാശ്രമം ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഗോൾഡൻ ജൂബിലിക്ക് തുടക്കം കുറിച്ച് ആശ്രമം കർമ്മി കെ എം കൃഷ്ണൻ കുട്ടി ത്യക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
 

പത്തനംതിട്ട: ചെങ്ങരൂർ ശുഭാനന്ദാശ്രമം ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഗോൾഡൻ ജൂബിലിക്ക് തുടക്കം കുറിച്ച് ആശ്രമം കർമ്മി കെ എം കൃഷ്ണൻ കുട്ടി ത്യക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വിവിധ ദിവസങ്ങളിൽ സന്യാസ സഭ സെക്രട്ടറി സ്വാമിനി സംഗമേശാനന്ദ, തിരുവല്ല മാതാ അമ്യതാനന്ദമയിമഠം മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണ, ആർട്ട് ഓഫ് ലീവിംഗ് ട്രയിനർ ഹരികൃഷ്ണൻ എം, പന്തളം എൻ.എസ്.എസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോത്സ്ന മോഹൻ തുടങ്ങിയവർ ആത്മീയ പ്രഭാഷണം നടത്തും .

ആത്മബോധോദയ സംഘ സ്ഥാപകനും സമൂഹത്തിലെ അയിത്ത അനാചാരങ്ങൾക്കെതിരെ പോരാടിയ ആത്മിയ ഗുരുവുമായ ശുഭാനന്ദ ഗുരുദേവന്റെ പാദ സ്പർശം കൊണ്ട് പവിത്രമായ ആശ്രമം ആണ് ചെങ്ങരൂർ ശുഭാനന്ദാശ്രമം. ശുഭാനന്ദ ഗുരുദേവൻ നവോത്ഥാന പ്രവർത്തന കാലയളവിൽ മുല്ലപ്പള്ളി ചെങ്ങരൂർ പ്രദേശത്തേക്ക് കടന്നു വരുകയും ഇവിടെ ഒരു ആശ്രമം വേണമെന്ന് ആഗ്രഹം അറിയിക്കുകയുമായിരുന്നു. 

തുടർന്ന് അന്നുണ്ടായിരുന്ന ഭക്തർ ഒരു പർണശാല കെട്ടി ഗുരുവിനെ ആരാധിക്കുകയുമായിരുന്നു. 15 ന് മഹാഘോഷയാത്രയോടെ ഉത്സവം സമാപിക്കും.