തിരുവല്ല എം സി റോഡിൽ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല  എം സി റോഡിലെ   കുറ്റൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന തിരുവൻവണ്ടൂർ  പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ ( 56 ) ആണ് മരിച്ചത്. 

 

തിരുവല്ല : തിരുവല്ല  എം സി റോഡിലെ   കുറ്റൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന തിരുവൻവണ്ടൂർ  പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ ( 56 ) ആണ് മരിച്ചത്. 

ബുധനാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും തിരുവൻ വണ്ടൂരിലേക്ക് വന്ന സ്കൂട്ടറും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനങ്ങൾ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.