കണ്ണൂരിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയെ പ്രകാശനം ചെയ്തു
 

 


കണ്ണൂർ : സേവ് എജ്യുക്കേഷൻ തയ്യാറാക്കിയപുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ  സമഗ്ര പഠനരേഖ പ്രസ് ക്ലബിൽ  പ്രകാശനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ സ്റ്റുഡന്റ്സ് ഡിനും സാഹിത്യകാരനുമായ വി.എസ് അനിൽ കുമാർ, പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് എന്നിവർ ചേർന്ന് പുസ്തകത്തിൻ്റെ ' പ്രകാശനം നിർവഹിച്ചു.

പാർലമെന്റിൽ യാതൊരു ചർച്ചയും കൂടാതെ പാസാക്കിയ ദേശീയ വിദ്യാഭ്യാസ  നയത്തെ കുറിച്ച് തുറന്ന സംവാദങ്ങൾക്ക് സേവ് എജുക്കേഷൻ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരാവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സേവ് എജ്യുക്കേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ സെക്രട്ടറി പ്രൊഫ കെ.പി സജി പുസ്തകത്തെ അധികരിച്ച് സംസാരിച്ചു.  ജില്ലാ നേതാക്കളായ കെ.ബാബുരാജൻ, അഡ്വ.പി.സി വിവേക്, അഡ്വ. ഇ സനൂപ് എന്നിവർ പങ്കെടുത്തു.