കല്ലെറിഞ്ഞു തകർത്ത കോൺഗ്രസ് പ്രവർത്തകന്റെ വീട് മാർട്ടിൻ ജോർജ് സന്ദർശിച്ചു 

 


തലശേരി: പന്ന്യന്നൂർ കൂരുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അക്രമിക്കുന്ന ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് DCC പ്രസിഡന്റ് മാർട്ടിൻ ജോർജ്  പാനൂർ പൂക്കോത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അക്രമത്തിൽ പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനെ സന്ദർശിച്ച ശേഷം പാനൂരിൽ അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. 

പന്ന്യനൂർ കുരുംബ ഭഗവതി ക്ഷേത്ര ഉത്സവ സ്ഥലത്ത് 100 മീറ്റർ ദൂരെ മാത്രമേ ബോർഡുകൾ വയ്ക്കാൻ പാടുള്ളുവെന്നു നേരെത്തെ തീരുമാനിച്ചതാണ്. എന്നാൽ ഇതു ലംഘിച്ചുകൊണ്ടു ആർ.എസ്.എസ് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു മാർട്ടിൻ ജോർജ് ആരോപിച്ചു. നേതാക്കളായ വി.പി അബ്ദുൾ റഷീദ്, സുധീപ് ജയിംസ് വി.രാധാകൃഷ്ണൻ തുടങ്ങിയവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.