മലബാർ കാൻസർ സെന്റർ രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നതിന് പാരിസ്ഥിതിക അനുമതിയായി

 

തലശ്ശേരി : കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജുവേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ച് ) വികസനത്തിനായി കിഫ്ബി നടപ്പാക്കാനുദ്ദേശ്ശിക്കുന്ന രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്  സെന്ററിനു  പാരിസ്ഥിതിക അനുമതി ലഭിച്ചു.

സംസ്ഥാന പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ ജൂണ്‍ 30ന് നടന്ന 115 -ആം    യോഗത്തിലാണ് അനുമതി ലഭിച്ചത്.  ഉത്തരവിന്റെ പകര്‍പ്പും മറ്റു വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് എന്‍വിയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഓഫ് കേരളയുടെ ഓഫീസിലും www.seiaakerala.org, www.mcc.kerala.gov.in എന്നീ വെബ് സൈറ്റ് വിലാസത്തിലും ലഭ്യമാണ്. 

സെന്ററിനു പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനം കൂടുതല്‍ ത്വരിത ഗതിയിലാകും. സെന്ററിന്റെ രണ്ടാംഘട്ട വികസനത്തിനായി 562.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 
ഇതില്‍ 398.31 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു എസ് പി വി  ആയ വാപ്‌കോസ് ടെന്‍ഡര്‍ പ്രവൃത്തികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.