കുന്നത്തൂര്‍ പാടി തിരുവപ്പന മഹോത്‌സവം ജനുവരി 16ന് സമാപിക്കും

പയ്യാവൂര്‍ : കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവംജനുവരി 16ന് പുലര്‍ച്ചയോടെ സമാപിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്
 

പയ്യാവൂര്‍ : കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവംജനുവരി 16ന് പുലര്‍ച്ചയോടെ സമാപിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി 10ന് തിരുവപ്പനയും കെട്ടിയാടും. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോല്‍ കരക്കാട്ടിടം വാണ വരെ ഏല്‍പ്പിക്കും.

ശുദ്ധികര്‍മത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടര്‍ന്ന് ഭക്തജനങ്ങളും വാണവരും പാടിയില്‍ നിന്ന് പടിയിറങ്ങും. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടക്കും.

ഇതിന് ശേഷം തിങ്കളാഴ്ച രാവിലെ അഞ്ഞൂറ്റാന്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങും. തുടര്‍ന്ന് മുത്തപ്പനെ മലകയറ്റല്‍ ചടങ്ങുമുണ്ടാവും. ഉത്സവം കഴിഞ്ഞ് മൂന്നാം ദിവസം കരിയടിക്കലോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.