കണ്ണൂരിൽ ബേബി റൂട്സ് ശിശു പരിപാലന കേന്ദ്രവും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കും : ജെയിംസ് മാത്യു 

കണ്ണൂർ :ജില്ലയിൽ കണ്ണൂർ തളാപ്പിൽ ജൂൺ ഒന്നു മുതൽ ശിശു കേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാർഗ നിർദേശങ്ങൾ അവലംബിച്ച് ബേബി റൂട്ട്സ് എന്ന പേരിൽ മാതൃകാ ശിശു പരിപാലനകേന്ദ്രം ആരംഭിക്കുമെന്ന് മുൻ എംഎൽഎ ജെയിംസ് മാത്യു കണ്ണൂരിൽ അറിയിച്ചു. 
 
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 രക്ഷിതാക്കളുടെ കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. ഇതിൻ്റെ ഭാഗമായി ഉത്തരവാദിത്വ രക്ഷാകർതൃത്ത്വ ബോധവൽക്കരണത്തിനായി മെയ് 1,8, 15 തിയ്യതികളിൽ ശിൽപ്പശാല സംഘടിപ്പിക്കും. ഒന്നിന് രാവിലെ 10ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടക്കുന്ന ക്ലാസിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോഡോഗ്യാൻ സംരംഭത്തിന് നേതൃത്വം നൽകുന്ന ഉഷാ മേനോൻ നേതൃത്വം നൽകും. 

ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കും ഇത്തരം പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാം. 8111 999763 എന്ന നമ്പറിൽ വിളിച്ച് താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.