തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ റെയ്ഡ് : കഞ്ചാവും പുകയില ഉത്പന്നങ്ങളുമായി അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
Aug 3, 2022, 11:29 IST
തളിപ്പറമ്പ : തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ റെയ്ഡിൽ കഞ്ചാവും പുകയില ഉത്പന്നങ്ങളുമായി അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി .
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ, പ്രിവൻ്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തിൽ ചെറുക്കള പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് 24 ഗ്രാം കഞ്ചാവും 5 കിലൊ പുകയില ഉത്പന്നങ്ങളുമായി പപ്പു ബൊറുവൊ (23) ,സമീറുൽ ഇസ്ലാം (35) , ബോൾ ഗോ ഗൈൻ (39) , മീട്ടാ (29) , സഞ്ജയ് (27) എന്നിവരെ പിടികൂടിയത് .
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനേഷ്, വിനീത്, ശരത്ത്, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.