ജെ സി ഐ തളിപ്പറമ്പ് ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കലോത്സവം സംഘടിപ്പിച്ചു

ജെ സി ഐ തളിപ്പറമ്പ് ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കലോത്സവം സംഘടിപ്പിച്ചു. കണ്ണൂർ, കാസർകോട് വയനാട് ജില്ലകളിൽ നിന്നായി നിരവധി കലാകാരന്മാർ പങ്കെടുത്തു.
 

തളിപ്പറമ്പ : ജെ സി ഐ തളിപ്പറമ്പ് ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കലോത്സവം സംഘടിപ്പിച്ചു. കണ്ണൂർ, കാസർകോട് വയനാട് ജില്ലകളിൽ നിന്നായി നിരവധി കലാകാരന്മാർ പങ്കെടുത്തു.

തളിപ്പറമ്പ് താലൂക്ക് ആസ്പത്രിക്ക് സമീപമുള്ള ഐ.എം.എ.ഹാളിലാണ് കലോത്സവം അരങ്ങേറിയത്. കണ്ണൂർ, കാസർകോട് വയനാട് ജില്ലകൾ ഉൾപ്പെടുന്ന ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യ സോൺ 19 ലെ വിവിധ ചാപ്റ്ററുകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200ൽ പരം കലാകാരൻമാർ 3 വേദികളിലായി 20 ഇനങ്ങളിൽ മത്സരിച്ചു.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം കലോത്സവം ഉദ്ഘാടനം ചെയ്തു.സോൺ പ്രസിഡന്റ് ടി.കെ.സമീർ മുഖ്യാതിഥിയായി. മുൻ കൾച്ചറൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യറിയൂനിയൻ ഫ്രാൻസ് ഇൻചാർജ്ജ് രാഗേഷ്,  സോൺവൈസ് പ്രസിഡന്റ് രാജേഷ്, സോൺ ചെയർപേർസൺ ചന്ദ്രലേഖ, സോൺ ഡയരക്ടർ പ്രോഗ്രാം രജീഷ് ഉദുമ, ഗോൾഡൻ ഡ്രീംസ് പ്രസിഡന്റ് എസ്.ശിഹാബുദ്ധീൻ കലോത്സവ ഡയരക്ടർ സുബൈർ സൂപ്പർ വിഷൻ എന്നിവർ സംസാരിച്ചു.

 പരിപാടിയോടനുബന്ധിച്ച് വിവിധ ബിസിനസ് മേഖലകളിൽ കഴിവു തെളിയിച്ച ഷൈജു എസ് ജെ ബിൽഡേർസ്, ഹിതാഷ് അഷ്റഫ് ഗ്രാന്റ് തേജസ്, പ്രകാശ് നമ്പ്യാർ സ്റ്റൈറക്സ്, മുഹമ്മദ് അഷ്റഫ് ഡിമാക്സ്, മിൻഹാജ് ജെ.ആർ, റിനോയി ഷാരോൺ യു പി വി സി എന്നിവരെ ജെ സി ഐ തളിപ്പറമ്പ ഗോൾഡൻ ഡീസിന്റെ ബിസിസ് ഐക്കൺ അവാർഡ് നൽകി ആദരിച്ചു.