കൊല്ലം ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ കൂടുതല്‍ കാര്യക്ഷമമാക്കും: ജില്ലാ കളക്ടര്‍

 


കൊല്ലം :  ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വേ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന്  കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഡിജിറ്റല്‍ ഭൂസര്‍വേയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത സര്‍വേയര്‍മാരുടെ പരിശീലനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. 

ഡിജിറ്റല്‍ സര്‍വേ സാധ്യമാകുന്നതോടെ ഭൂമിയുടെ സര്‍വേ നടപടികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ ഒഴിവാകും. വിവിധ പദ്ധതികളുടെ വിജയത്തിനും ഡിജിറ്റല്‍ സര്‍വ്വേ അനിവാര്യമാണെന്നും കളക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ അധ്യക്ഷയായി.  റീസര്‍വ്വേ അസി.ഡയറക്ടര്‍ പി.ഉണ്ണികൃഷ്ണന്‍, ജില്ലാ സര്‍വേ സുപ്രണ്ട് ഡി.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.