ക്ഷീരമേഖല ശക്തിപ്പെടുത്തണം:അഡ്വ.മാർട്ടിൻ ജോർജ്ജ്  

 

ക്ഷീരമേഖല ശക്തിപ്പെടുത്തണം:അഡ്വ.മാർട്ടിൻ ജോർജ്ജ്  

കണ്ണൂർ:ക്ഷീരമേഖലയിൽ അവഗണിക്ക പ്പെട്ടിരിക്കുന്ന ക്ഷീരസംഘം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കോൺഗ്രസ് പാർട്ടി എന്നും ഒപ്പമുണ്ടാക്കുമെന്നും ,ക്ഷീരകർഷകർക്ക് പാലിനു വില 10 രൂപ ലിറ്ററിന് വർദ്ധിപ്പിക്കണമെന്നും സംഘത്തിന്റെ മാർജിൻ ലിറ്ററിന് രണ്ട് രൂപയെങ്കിലും കൂട്ടി നൽകണമെന്നും കൂട്ടിയ കാലിതീറ്റ വില ഉടൻ പിൻവലിക്കണമെന്നും കണ്ണൂർ ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ആൾ കേരളാ ആപ്കോസ് എംപ്ലോയീസ് യൂണിയൻ  സംസ്ഥാന പ്രവർത്തക സമ്മേളനം ഡി.സി.സി ഓഫിസിലെ എൻ. രാമകൃഷ്ണൻസ് മാരക ഹാളിൽ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. പി ടി.കുര്യാക്കോസ് കോട്ടയം,കെ പി സി സി മെമ്പർ:ചന്ദ്രൻ തില്ലങ്കേരി,സംസ്ഥാന വൈസ് പ്രസിഡൻറ് സന്തോഷ് മണ്ണാറുകുളം കണ്ണൂർ,സംസ്ഥാന സെക്രട്ടറി കെ .ഗോപകുമാർ കൊല്ലം,ജോസഫ് കെ ജെ കണ്ണൂർ,പത്മനാഭ കുറുപ്പ് ആലപ്പുഴ,പ്രദീപ്കുമാർ കാസർഗോഡ്,സജി വി എസ് എന്നിവർ പ്രസംഗിച്ചു.