കണ്ണൂരിൽ പുസ്തകോത്സവത്തിന് തുടക്കമായി

 

കണ്ണൂർ :ജില്ലാ ലൈബ്രറി കൗൺസിൽ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ പുസ്തകോത്സവവും സാംസ്കാരികോത്സവും പ്രമുഖ കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.ശിവദാസൻ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു എഴുതിയ ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ ടി.പത്മനാഭൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഏറ്റുവാങ്ങി.

ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ അക്ഷരം ത്രൈമാസിക വി.കെ. മധു പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഏറ്റുവാങ്ങി. അഡ്വ.പി കെ. അൻവർ, എം.കെ. രമേശ് കുമാർ, ഇ.സി.വിനോദ് കുമാർ,ഇ.കെ. പത്മനാഭൻ, വി.കെ.പ്രകാശിനി, ഇ.പി ആർ വേശാല, കെ.രാമചന്ദ്രൻ,കെ.എ. ബഷീർ, ഇ ചന്ദ്രൻ , വൈ.വി.സുകുമാരൻ, മനോജ് കുമാർ പഴശ്ശി, യു.കെ.ശിവകുമാരി എന്നിവർ സംസാരിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ എന്ന വിഷയത്തിൽ ഡോ.എ.വത്സലൻ പ്രഭാഷണം നടത്തി.
പി.കെ.വിജയൻ സ്വാഗതവും ടി.പ്രകാശൻ നന്ദിയും പറഞ്ഞു. തുടർന്ന് ലാസ്യ കലാക്ഷേത്ര യുടെ സൂര്യപുത്രൻ നൃത്താവിഷ്കാരം നടന്നു.

നാളെ രാവിലെ 10 മണിക്ക് അക്കാദമി പുരസ്കാരങ്ങൾ നേടിയവർക്കുള്ള ആദരസമ്മേളനം ശ്രീമതി കെ കെ ശൈലജ ടീച്ചർ MLA ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് എം.മുകുന്ദൻ മുഖ്യാതിഥിയാകും.ദേശാഭിമാനി വാരിക പത്രാധിപർ കെ.പി.മോഹനൻ മുഖ്യപ്രഭാഷണം നടത്തും. കവിയൂർ രാജഗോപാലൻ, ഡോ.ആർ.രാജശ്രീ, വിനോയ് തോമസ്, പ്രദീപ് മണ്ടൂർ എന്നിവർ പങ്കെടുക്കും. ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണൻ പരിചയ ഭാഷണം നടത്തും. തുടർന്ന് തലശ്ശേരി താലൂക്കിലെ ഗ്രന്ഥശാലാപ്രവർത്തകർ അവതരിപ്പിക്കും.