ബാലസംഘം തളിപ്പറമ്പ്‌ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ്‌ കേന്ദ്രങ്ങളിൽ സൗജന്യ യോഗ പരിശീലനത്തിന് തുടക്കമായി  

 

തളിപ്പറമ്പ്‌ : ബാലസംഘം തളിപ്പറമ്പ്‌  ഏരിയാകമ്മിറ്റി നേതൃത്വത്തിൽ വില്ലേജ്‌ കേന്ദ്രങ്ങളിൽ സൗജന്യ യോഗ പരിശീലനം തുടങ്ങി.  കുട്ടികളിൽ കായികശേഷി വർധിപ്പിക്കുന്നതിന്റെ  ഭാഗമായിട്ടാണ്  യോഗ പരിശീലനം തുടങ്ങിയത് .ഏരിയതല  ഉദ്‌ഘാടനം  ബക്കളം എകെജി മന്ദിരത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ നിർവഹിച്ചു. ജാതിയോ മതമോ പ്രായമോ ഇല്ലാതെ  പരിശീലനം നടത്താൻ യോഗക്ക്‌ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു .

കായികവും മാനസികവുമായ ഏകാഗ്രത നേടാനും പൂർണമനുഷ്യനായി മുന്നോട്ട്‌ ഫലപ്രദമായ ശാസ്‌ത്രമാണ്‌ യോഗ.യോഗക്ക്‌ ദിവസ കൂലിയാണ്‌. ജീവത്തിലുടനീളം തുടരാനും ആരോഗ്യ സംരക്ഷണത്തിനും യോഗയിലൂടെ സാധിക്കും. ലഹരിവിരുദ്ധ  നിലപാട്‌ യോഗയിലൂടെ കുട്ടികൾ സ്വീകരിക്കണം. ഭക്ഷണക്രമം പാലിച്ച്‌ ജീവതശൈലി രോഗങ്ങളെ തടയാനും യോഗയിലൂടെ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു. പി അഥീന അധ്യക്ഷയായി. സിപിഐ എം ഏരിയാസെക്രട്ടറി കെ സന്തോഷ്‌, സി അശോക്‌കുമാർ, ബാലസംഘം ജില്ലാ പ്രസിഡന്റ്‌ കെ ജിഷ്‌ണു, കെ ടി കൃഷ്‌ണദാസ്‌, ഐ വി രതീഷ്‌ എന്നിവർ സംസാരിച്ചു. എം കെ ശ്രീരാഗ്‌ സ്വാഗതവും ടി സിദ്ധാർഥ്‌ നന്ദിയും  പറഞ്ഞു . യോഗപരിശീലനത്തിന്റെ ഭാഗമായി  40 കുട്ടികൾ  യോഗ പ്രദർശനം നടത്തി.