സഹകരണ ജീവനക്കാരുടെ കലോത്സവം 'മഴവില്ല്' 28 ന് തുടങ്ങും

 

കണ്ണൂർ:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഹകരണ ജീവനക്കാരുടെ രണ്ടാമത് ജില്ലാതല കലോത്സവം "മഴവില്ല് 2023" ജനുവരി 28, 29, ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിലെ വിവിധ വേദികളിൽ നടക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.

ശനിയാഴ്ച്ച സ്റ്റേജ് ഇതര മത്സരങ്ങൾ നടക്കും. അന്ന് വൈകുന്നേരം 5-മണിക്ക് മുൻസിപ്പൽ ഹൈസ്കൂളിലെ പ്രധാന വേദിയായ തേജസ്വിനിയിൽ കവി കുരീപ്പുഴ ശ്രീകുമാർ കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി. വിനോദ് അധ്യക്ഷത വഹിക്കും.തുടർന്ന് പ്രധാന വേദിയിൽ തെരഞ്ഞെടുക്കപ്പെട്ട നാടക മത്സരവും മൈം മത്സരവും അരങ്ങേറും.

ഞായറാഴ്ച്ച കാലത്ത് 9 മണി മുതൽ മുൻസിപ്പൽ ഹൈസ്കൂൾ, ജവഹർ ലൈബ്രറി ഹാൾ, കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും. ജില്ലയിലെ 18 ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിനങ്ങളിലുംവ്യക്തിഗതയിനങ്ങളിലുമാണ് മത്സരം നടക്കുന്നത്. സമാപന സമ്മേളനം ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് സംഘാടകസമിതി ചെയർമാൻ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ വി വിനോദ്, കെ.വി പ്രജീഷ്, കെ.പി സുധാകരൻ, എം എം മനോഹരൻ , കെ കെ പ്രദീപ് പങ്കെടുത്തു