കര്‍ഷക വിരുദ്ധനിലപാടുള്ള സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യം:അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് 

 

കണ്ണൂര്‍:കര്‍ഷക വിരുദ്ധ നിലപാട്‌സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്ന് 
ഡിസിസിപ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്,കര്‍ഷക കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാകണ്‍വെന്‍ഷനും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിതിരഞ്ഞെടുക്കപ്പെട്ട കെ സി വിജയനുംനല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫര്‍സോണ്‍വിഷയത്തില്‍ 2019 ല്‍സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ നിന്നും മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചുവെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ആ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞിരിക്കുന്നു.ഇപ്പോള്‍ പഴയ നിലപാടില്‍ഉറച്ച്‌നില്‍ക്കുകയാണ് സര്‍ക്കാര്‍.

ബഫര്‍ സോണ്‍വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെകൊണ്ട് രാഹുല്‍ഗാന്ധി എം പി യുടെ ഓഫീസ് അക്രമിക്കാന്‍ അനുവാദം കൊടുത്തവരാണ് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍.ജനങ്ങളുടെകണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള പ്രഖ്യാപനം നടത്തുകയാണ് സര്‍ക്കാരെന്നും  അദ്ദേഹം പറഞ്ഞു.

കര്‍ഷിക മേഖലയിലുംവിദ്യാഭ്യാസ മേഖലയിലും തൊഴില്‍മേഖലയിലും വ്യാവസായിക മേഖലയിലും ഒട്ടേറെ പ്രശ്‌നങ്ങളുണ്ട് .അവക്കൊന്നുംപരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന്മാത്രമല്ല നിരുത്തരവാദപരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്.  കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിയുമ്പോള്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. സര്‍ക്കാരിന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാടിനെതിരെ ശക്തമായ ഇടപെടല്‍ കര്‍ഷകകോണ്‍ഗ്രസിന്റെ ഭാഗത്ത്‌നിന്നുംഉണ്ടാകണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ്  പറഞ്ഞു.സ്വീകരണ മറുപടി പ്രസംഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ  കർഷക ക്ഷേമ പെൻഷൻ പതിനായിരം രൂപ യാക്കണമെന്നും , പ്രകൃതി ക്ഷോഭത്താൽ കൃഷി നാശം വന്ന കർഷകർക്ക് കൊടുക്കുവാനുള്ള നഷ്ട പരിഹാരം എത്രയും നേരത്തെ നൽകണമെന്നും ആവശ്യപ്പെട്ടു .

ജില്ലാ പ്രസിഡണ്ട് ജോസ് പൂമല അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ ഡി സാബൂസ് ,അഡ്വ : സോണി ജോസഫ് ,ടി ഒ മാത്യു , ഡിസിസി ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ മാസ്റ്റർ ,ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കാട്ടാമ്പള്ളി രാമചന്ദ്രൻ , പി ഒ  ചന്ദ്ര മോഹൻ ,ജോസ് പറയൻകുഴി , അപ്പു കണ്ണാവിൽ , കെ കുമാരൻ ജോൺസൻ ചിറവയൽ തുടങ്ങിയവർ സംസാരിച്ചു .