ലീഗിൽ പൊട്ടിത്തെറി : തളിപ്പറമ്പ് ലീഗിനെ ഇനി ഇവർ നയിക്കും..

 

തളിപ്പറമ്പ : തളിപ്പറമ്പ മുസ്ലിം ലീഗിൽ പൊട്ടിത്തെറി.പാർട്ടിയിലെ ശുദ്ധികലശത്തിനു പിന്നാലെ മുനിസിപ്പൽ മുസ്ലിം ലീഗിനും, യൂത്ത് ലീഗിനും പുതിയ നേതൃത്വം.വർഷങ്ങളായി തുടരുന്ന തളിപറമ്പിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ഒടുവിലായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി 3 ദിവസം തളിപ്പറമ്പിൽ തമ്പടിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ 135 ഓളം ആളുകളെ നേരിൽ കണ്ട് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നിർണ്ണായകമായ ഈ തീരുമാനം.

തെളിവെടുപ്പിനെ തുടർന്ന് തുടർച്ചയായുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റിയാണെന്ന് കണ്ടെത്തുകയുണ്ടായി.കഴിഞ്ഞ 4 വർഷമായിതളിപ്പറമ്പിലെ സംഘടനാ പ്രശ്നങ്ങളും, മഹല്ല്,വിദ്യാഭ്യാസ,മതസ്ഥാപനങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കാത്തകമ്മറ്റി പൂർണപരാജയമാണെന്ന ജില്ലാ കമ്മറ്റിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ഭാരവാഹികളായ വി.കെ അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി,എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മറ്റിയുടെ യോഗം ചേർന്ന് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയേ പിരിച്ചു വിട്ട്,സമവായത്തിലൂടെ ഇരു വിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി കമ്മറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.

തളിപ്പറമ്പിലെ പ്രശ്നങ്ങൾ ഇത്രയും വഷളാകാൻ കാരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ് ആണെന്ന് ഇവർ ആരോപിച്ചു.പി കെ സുബൈറിന് പാർട്ടിയേക്കാൾ വലുത് സ്വന്തം വ്യക്തി താലപര്യങ്ങളാണെന്നും അതിനാൽ തന്നെ തന്നിഷ്ടക്കാരെ കുത്തി നിറച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചു.പി കുഞ്ഞുമുഹമ്മദിന്റെയും കെ പി താഹിറിന്റെയും പി കെ സുബൈറിന്റെയും നേതൃത്വത്തിലുള്ള മാഫിയ കോക്കസ് ആണ് തളിപ്പറമ്പ് ലീഗിലെ പ്രശ്നങ്ങൾ വഷളാക്കി കൊണ്ടിരിക്കുന്നത്.ഇതോടു കൂടി തളിപ്പറമ്പ് മുൻസിപ്പൽ ഭരണവും ത്രിശങ്കുവിലാണ്.മാത്രവുമല്ല ചെയര്പേഴ്സന്റെ സ്ഥാനം കൂടെ മാറാനുള്ള സാധ്യതയുമുണ്ട്.

സമവായത്തിലൂടെ കമ്മറ്റി വരാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ചന്ദ്രികയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗത്തിലേക്ക് തളിപ്പറമ്പിലെ പി.കെ സുബൈറിൻറെ വിഭാഗത്തിൽ പെട്ട കുറച്ചു ആളുകൾ എത്തുകയും ജില്ലയിലെ നേതാക്കളെ ജില്ലാ കമ്മറ്റി ഓഫിസിൽ ബന്ദിയാക്കുകയും,തളിപ്പറമ്പിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടർന്ന് പിറ്റേ ദിവസം ചന്ദ്രികയിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിച്ചതായി കാണാൻ സാധിച്ചു.അതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിഭാഗത്തിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പോ, കത്തോ ലഭിച്ചിട്ടില്ല,ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ല,ഇത്തരമൊരു സാഹചര്യത്തിൽ ഈ തീരുമാനവുമായി പൊരുത്തപെട്ടു പോവാൻ ഞങ്ങൾക്ക് സാധ്യമല്ല.കഴിഞ്ഞ കുറച്ചു വർഷങ്ങളായി പി.കെ സുബൈറിൻറെനേത്രത്വത്തിലുള്ള ഏകപക്ഷീയമായ പല നടപടികളും ഉണ്ടായപ്പോൾ പല തവണ മേൽ ഘടകങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.ഇതുമായി ബന്ധപ്പെട്ട നിക്ഷ്പക്ഷ അന്വേഷണം നടത്തുകയോ പരാതി മുഖവിലക്കെടുക്കുകയോചെയ്തിട്ടില്ല.ഞങ്ങൾക്ക് ഒരു തവണ പോലും നീതി ലഭിച്ചിട്ടില്ല.

ഈയൊരു സാഹചര്യത്തിൽ പാർട്ടിപ്രവർത്തകർ മറ്റു പാർട്ടികളിലേക്ക്പോവാതിരിക്കാൻ,പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾ നില നിർത്തി മുന്നോട്ട് പോവാൻ, ഇന്ന് മുതൽ മുസ്ലിം ലീഗിനും, യൂത്ത് ലീഗിനും,വനിതാ ലീഗിനും പുതിയ കമ്മറ്റിയായി ഞങ്ങൾ പ്രവർത്തിക്കുകയാണ്.

ഈ സാഹചര്യത്തിലേക്ക് എത്തിക്കുന്നതിലും,തളിപ്പറമ്പിൽ ഇങ്ങനെ ഒരു കമ്മറ്റി രൂപീകരിക്കേണ്ടി വന്ന സാഹചര്യം ഉണ്ടാക്കിയതിന്റെയും മുഖ്യ കാരണക്കാരൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദാണ് എന്നാണ് ഇവരുടെ വാദം.തളിപ്പറമ്പിലെ അവിഹിത അസാന്മാർഗിക കൂട്ടു കെട്ടിന്നെതിരെ പോരാടി,തളിപ്പറമ്പിലെ മുസ്ലിം ലീഗ് പാർട്ടിയെ ശുദ്ധീകരിക്കും.തളിപ്പറമ്പിൽ മുൻകാലത്ത് ഉണ്ടായത് പോലെ പാർട്ടിയെ സജീവവും സക്രിയവുമാക്കി തളിപ്പറമ്പിലെ ജനങ്ങളുടെ ആശാഭിലാഷങ്ങൾക്കൊപ്പം ഈ പാർട്ടിനിലകൊള്ളും.

മുസ്ലിംലീഗിൻറെ രൂപീകരണ കാലം മുതൽ പാർട്ടിക്ക് കൂറുള്ള തളിപ്പറമ്പിന്റെ മണ്ണിൽ ഈ ഹരിത പതാക താഴാത്ത സംരക്ഷിക്കുകയും, അടുത്ത തലമുറക്ക്അഭിമാനത്തോടുകൂടി തന്നെ കൈമാറുകയും ചെയ്യും തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് നിലവിൽ മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,വനിതാ ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,വനിതാ ലീഗ് മുനിസിപ്പൽ കമ്മറ്റി, മുസ്ലിം ലീഗ് മുനിസിപ്പൽ റിലീഫ് കമ്മറ്റി, വൈറ്റ് ഗാർഡ് എന്നീ കമ്മറ്റികൾ രൂപീകരിച്ചിരിക്കുന്നത്.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കുമെന്ന് ചന്ദ്രിക ക്യാമ്പയിൻ വിജയിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി.

മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി

പ്രസിഡണ്ട്:പി എ സിദ്ദീഖ് (ഗാന്ധി)
വൈസ് പ്രസിഡണ്ട്: പി മൊയ്‌ദീൻ കുട്ടി
:കെ എം മുഹമ്മദ് കുഞ്ഞി കുപ്പം
: കെ പി പിജമാൽ
ജനറൽ സെക്രട്ടറി: കെ മുഹമ്മദ് ബഷീർ
സെക്രട്ടറി : പി പിഇസ്മായിൽ
: സി മുഹമ്മദ് സിറാജ്
: മുസ്തഫ ബത്താലി
ട്രഷറർ: കെ പി ഹനീഫ

യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി

പ്രസിഡണ്ട്:മിഖദാദ് ചപ്പൻ
വൈസ് പ്രസിഡണ്ട്: ത്വയ്യിബ് യുഎം
:ഫാസിൽ എംവി
: കെ എസ് റഫീഖ്
ജനറൽ സെക്രട്ടറി: എൻ എ സിദ്ദീഖ്
സെക്രട്ടറി : എം പി ഇസ്മായിൽ
: ഹാരിസ് സി കെ
:അനസ് പി
ട്രഷറർ: എൻ യു ശരീഫ്

നിതാ ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി

പ്രസിഡണ്ട്:ഹഫ്സത്ത്കായക്കൂൽ
വൈസ് പ്രസിഡണ്ട്: റജുല പി
:റബീബ കെ പി
ജനറൽ സെക്രട്ടറി: സജ്‌ന എം
സെക്രട്ടറി : നുബ് ല സി
: ബൽഖീസ് സി
ട്രഷറർ: മുനീറടീച്ചർ

മുസ്ലിം ലീഗ്മുനിസിപ്പൽ റിലീഫ് കമ്മറ്റി

ചെയർമാൻ: മൊയ്‌ദു കെ
കൺവീനർ : പി പിഅഷ്‌റഫ്
ട്രഷറർ : ഷജ്‌മീൻ അച്ചീരകത്ത്
മെമ്പർമാർ: പി അബ്ദുറഹീം ( റഹീംകോ)
: പി സിദ്ദിഖ് (യെസ് ടു)
: കെ വി സിറാജ്
: സലിം പി (ഗ്രാൻഡ്)

വൈറ്റ് ഗാർഡ്

ക്യാപ്റ്റൻ : സി പി ഷബീർ
വൈസ് ക്യാപ്റ്റൻ : സി കെ ഇസ്മായിൽ

The post ലീഗിൽ പൊട്ടിത്തെറി : തളിപ്പറമ്പ് ലീഗിനെ ഇനി ഇവർ നയിക്കും.. first appeared on Keralaonlinenews.