തനിക്കെതിരെയുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതം : പദവിയല്ല കാര്യമെന്നും പി.ജയരാജൻ
കണ്ണൂർ : സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചതിനു ശേഷം തനിക്കെതിരെ വന്ന വാർത്തകളിൽ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിൽ എനിക്കു കിട്ടിയ സ്ഥാനത്തിൽ അതൃപ്തിയുണ്ടോയെന്ന കാര്യമാണ് മാധ്യമങ്ങൾക്ക് അറിയേണ്ടത്. എന്നാൽ കോൺഗ്രസിൽ ഇത്തരം ജനാധിപത്യ പ്രക്രിയയുണ്ടോയെന്നാണ് എനിക്കു തിരിച്ചു ചോദിക്കാനുള്ളത്.പൊതു പ്രവർത്തകനെന്ന നിലയിൽ എന്തു പദവി കിട്ടുമെന്നല്ല പ്രശ്നം. മറിച്ചു നാം എടുക്കുന്ന നിലപാടാണ് പ്രധാനം.മാധ്യമങ്ങൾ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്.
തന്നെ കുറിച്ചുള്ള ഫെയ്സ് ബുക്ക് പ്രതികരണങ്ങൾ കണ്ടില്ലെന്നും സി.പി.എമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും പി.ജയരാജൻ പറഞ്ഞു എർണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഫലസിദ്ധിയെ കുറിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യേണ്ടത്.
എല്ലാ തീരുമാനവും പാർട്ടി ഏകകണ്ഠമായെടുത്തതാണെന്നും ഇതിൽ അഭിപ്രായ ഭിന്നതയില്ലെന്നും പി.ജയരാജൻ പറഞ്ഞു. പാമ്പൻ മാധവൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
The post തനിക്കെതിരെയുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതം : പദവിയല്ല കാര്യമെന്നും പി.ജയരാജൻ first appeared on Keralaonlinenews.