കെ.വി.എം കുഞ്ഞി വധക്കേസ് പ്രതിയെ ഡ്രൈവറാക്കി നിയമിച്ചതിൽ പ്രതിഷേധം ശക്തം ; തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ പുതിയ വിവാദം മുറുകുന്നു

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലീഗ് പിന്തുണയോടെ അധികാരത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ടിന്റെ നടപടികൾക്കെതിരെ വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് രംഗത്തുവന്നതിന് പിന്നാലെ, വിവാദങ്ങൾക്ക് ആഴംകൂട്ടി പുതിയ വിവരങ്ങൾ പുറത്തുവന്നു.

 

2015 നവംബറിലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമുണ്ടായ സംഘർഷത്തിനിടയിലാണ് മുസ്ലിം ലീഗ് നേതാവ് കെ.വി.എം കുഞ്ഞി ആക്രമിക്കപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്തത്. ഈ കേസിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ കോമത്ത് മുരളീധരൻ, ടി. പ്രകാശൻ, പി. രഞ്ജിത്ത്, എം. രമേഷ് ബാബു തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

 തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലീഗ് പിന്തുണയോടെ അധികാരത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ടിന്റെ നടപടികൾക്കെതിരെ വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് രംഗത്തുവന്നതിന് പിന്നാലെ, വിവാദങ്ങൾക്ക് ആഴംകൂട്ടി പുതിയ വിവരങ്ങൾ പുറത്തുവന്നു. ലീഗ് നേതാവായിരുന്ന കെ.വി.എം കുഞ്ഞി വധക്കേസിലെ പ്രതിയെ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി നിയമിച്ചതാണ് വലിയ രാഷ്ട്രീയ കോളിളക്കത്തിന് വഴിവെച്ചിരിക്കുന്നത്.

2015 നവംബറിലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമുണ്ടായ സംഘർഷത്തിനിടയിലാണ് മുസ്ലിം ലീഗ് നേതാവ് കെ.വി.എം കുഞ്ഞി ആക്രമിക്കപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്തത്. ഈ കേസിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ കോമത്ത് മുരളീധരൻ, ടി. പ്രകാശൻ, പി. രഞ്ജിത്ത്, എം. രമേഷ് ബാബു തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

കോടതി നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ്, യു.ഡി.എഫ് ഭരണം ഏറ്റെടുത്തതിനു ശേഷം മുൻപ് മാറ്റിനിർത്തിയ ഈ വിഭാഗത്തിൽപ്പെട്ട വ്യക്തിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം താൽപ്പര്യപ്രകാരം തിരികെ ഡ്രൈവറായി നിയമിച്ചത്. ലീഗിന്റെ പിന്തുണയോടെ വിജയിച്ച കോൺഗ്രസ് പ്രതിനിധിയായ പ്രസിഡന്റ് തന്നെ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത് മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ലീഗ് പ്രവർത്തകരേയും നൊമ്പരപ്പെടുത്തിയ ഒരു കൊലക്കേസിലെ പ്രതിയെ ജോലിയിലേക്ക് തിരികെ എത്തിച്ചത് മുന്നണിക്കുള്ളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

READ MORE : തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് : വൈസ് പ്രസിഡന്റിന്റെ രാജിക്കത്ത് പൂഴ്ത്തിയതായി ആക്ഷേപം; ഭരണ പ്രതിസന്ധി തുടരുന്നു

പ്രസിഡന്റിന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ തീരുമാനങ്ങളും മുന്നണി മര്യാദകൾ പാലിക്കാത്ത സമീപനവുമാണ് ബ്ലോക്ക് പഞ്ചായത്തിൽ അസ്വസ്ഥതകൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് രാജിസന്നദ്ധത അറിയിച്ച് രംഗത്തുവരികയും പിന്നീട് ചർച്ചകൾക്ക് ശേഷം താൽക്കാലികമായി അയവുകൾ ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കിലും, സെക്രട്ടറിയുടെ ഭാഗത്തുനിന്നുൾപ്പെടെ രാജി കത്ത് പൂഴ്ത്തിവെച്ചെന്ന തരത്തിലുള്ള ആക്ഷേപങ്ങളും പുറത്തുവന്നു.

READ MORE : തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ നാടകീയ നീക്കങ്ങൾ: രാജി വാർത്ത തള്ളി വൈസ് പ്രസിഡന്റ്; 'സമ്മർദ്ദ തന്ത്ര'മെന്ന് സംശയം

ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ മാത്രം നേരിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം, നിലവിലെ ഈ വിവാദങ്ങളോടെ അടിമുടി പ്രതിസന്ധിയിലായിരിക്കുകയാണ്. രക്തസാക്ഷിയായ മുസ്ലിം ലീഗ് നേതാവിന്റെ കേസിലെ പ്രതിയെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി നിലനിർത്തിയ പ്രസിഡന്റിന്റെ നടപടി യു.ഡി.എഫ് ഏതു രീതിയിലാണ് കൈകാര്യം ചെയ്യുക എന്നാണ് തളിപ്പറമ്പിലെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.