ഒലീവിയാ ഡിസൈൻസിനെതിരെ അപകീർത്തികരമായ വാർത്തകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് അടൂർ മുൻസിഫ് കോടതി ഉത്തരവ്
തങ്ങളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ എതിർ കക്ഷികൾ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഒലീവിയ ഡിസൈൻ ഉടമ അശ്വതി സിബി അടൂർ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു.
അടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലീവിയാ ഡിസൈൻസിനെതിരെ അപകീർത്തികരമായ വാർത്തകളും വീഡിയോകളും പ്രസിദ്ധീകരിച്ച കേസിൽ ഒലീവിയക്ക് അനുകൂലമായി അടൂർ മുൻസിഫ് കോടതി ഉത്തരവ്. തങ്ങളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ എതിർ കക്ഷികൾ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഒലീവിയ ഡിസൈൻ ഉടമ അശ്വതി സിബി അടൂർ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. തങ്ങളെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് എതിർ കക്ഷികളെ വിലക്കാനായി ഇടക്കാല ഉത്തരവിനായാണ് ഒലീവിയ ഡിസൈൻ കോടതിയെ സമീപിച്ചത്.
എന്നാൽ കോടതി എതിർകക്ഷികളെ ഹാജരാക്കാനും അവരുടെ മറുപടിക്കും ഒക്കെയായി കേസുകൾ തുടരെ തുടരെ മാറ്റി വയ്ക്കുകയാണ് ഉണ്ടായത്. എതിർക്ഷികളിൽ ചിലർ നോട്ടിസ് കൈപ്പറ്റിയെങ്കിലും മനഃപൂർവം ഹാജരാകാതിരുന്നത് മൂലവും കേസു വൈകുവാൻ ഇടയായി. ഇത്തരമൊരു സാഹചര്യത്തിൽ ഒലീവിയ ഡിസൈൻ ഹൈക്കോടതിയെ സമീപിക്കുകയും ഒലീവിയ ഡിസൈൻ നൽകിയ ഹർജി എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നും ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണം എന്നും ഉത്തരവിടുകയും ഉണ്ടായി.
പ്രസ്തുത ഉത്തരവിനെ തുടർന്ന് ഉടൻ തന്നെ വാദം പൂർത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം കേസിൽ ഉത്തരവ് പറയുകയായിരുന്നു. കേസിൽ ഒലീവിയ ഡിസൈൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ച കോടതി ഒലീവിയ ഡിസൈൻ സമർപ്പിച്ച കാര്യങ്ങൾ അതേപടി അനുവദിക്കുകയാണ് ഉണ്ടായത്. ഒലീവിയക്ക് എതിരെ യാതൊരു തരത്തിലുള്ള അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിക്കരുതെന്ന് ഷഫീന ബീവി, കണ്മണി ഉൾപ്പെടെയുള്ള എല്ലാ യൂടൂബേഴ്‌സിനോടും കോടതി നിർദ്ദേശിക്കുകയുണ്ടായി.
കോടതി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടികൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ആണ് എതിർകക്ഷികളെ കാത്തിരിക്കുന്നത്. ഒലീവിയക്ക് എതിരായുള്ള തുടർച്ചയായിട്ടുള്ള സൈബർ ആക്രമണത്തിനാണ് ഇതോടു കൂടി അടൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് തടയിട്ടിരിക്കുന്നത്. കേസിൽ ഒലീവിയ ഡിസൈൻസിനു വേണ്ടി പ്രമുഖ ഹൈക്കോടതി അഭിഭാഷക അഡ്വ. വിമല ബിനുവാണ് ഹാജരായത്.
Adv. Vimala Binu, @ Bimala baby
https://vimalabinuassociates.in
3rd floor, Edassery building, Banerji road,
Ernakulam
9744534140