ഭയമാണ് പാര്‍ട്ടിയെ നയിക്കുന്നത്, ഇ.പി പേടിയിൽ നേതാക്കള്‍ ; മൗനത്തില്‍ നിന്നുണര്‍ന്ന് പൊട്ടിത്തെറിക്കുമോ കണ്ണൂരിലെ കരുത്തന്‍

കണ്ണൂര്‍ : എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ നീക്കം ചെയ്യുന്നതിന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയെ പ്രേരിപ്പിച്ചത്  സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്റെ പരാതി.
 
വൈദേകം റിസോര്‍ട്ടിനെ മറയാക്കി ഇ.പി ജയരാജന്‍ കളളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചു  ഒന്നരവര്‍ഷം മുന്‍പാണ് പി.ജയരാജന്‍ സി.പി. എം സംസ്ഥാന സമിതിക്ക് കത്തു നല്‍കിയത്.ഇ.പി ജയരാജനും കുടുംബവും കമ്യൂണിസ്റ്റ് ശൈലിക്ക് ചേരാത്ത വിധത്തില്‍അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നായിരുന്നു പി.ജയരാജന്റെ ആരോപണം.

കണ്ണൂര്‍ : എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ നീക്കം ചെയ്യുന്നതിന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയെ പ്രേരിപ്പിച്ചത്  സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്റെ പരാതി.

വൈദേകം റിസോര്‍ട്ടിനെ മറയാക്കി ഇ.പി ജയരാജന്‍ കളളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചു  ഒന്നരവര്‍ഷം മുന്‍പാണ് പി.ജയരാജന്‍ സി.പി. എം സംസ്ഥാന സമിതിക്ക് കത്തു നല്‍കിയത്. അന്നത് ഏറെ വിവാദമുണ്ടാക്കുകയും ചെയ്തു. ഇ.പി ജയരാജനും കുടുംബവും കമ്യൂണിസ്റ്റ് ശൈലിക്ക് ചേരാത്ത വിധത്തില്‍അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നായിരുന്നു പി.ജയരാജന്റെ ആരോപണം.


 
 എന്നാല്‍പരാതി പരിഗണിക്കണമെങ്കില്‍ എഴുതി തരണമെന്നാണ് യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. ഇതുപ്രകാരം പരാതി എഴുതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. അന്ന് ഇ.പി ജയരാജനെ ന്യായീകരിച്ചു കൊണ്ടാണ് എം.വി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയുടെ നിലപാടെന്ന രീതിയില്‍സംസാരിച്ചത്.

എന്നാല്‍ പിന്നീട് പി.ജയരാജന്റെ പരാതി ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കുകയും ജയരാജനെ അടിക്കാനുളളവടിയാക്കി മാറ്റുകയുമായിരുന്നു.  ഇ.പി ജയരാജനെ എല്‍.ഡി. എഫ് കണ്‍വീനര്‍സ്ഥാനത്തു നിന്നും നീക്കിയ കാര്യം പാര്‍ട്ടിക്കുളളില്‍ എം.വിഗോവിന്ദന്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ഈക്കാര്യം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. 

എന്നാല്‍ ജയരാജന്റെ പരാതിപ്രകാരമല്ല തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഇ.പിയെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്താന്‍ എം.വി ഗോവിന്ദനും പി.ജയരാജനും ഒത്തുകളിച്ചുവെന്ന ആരോപണം സി.പി. എമ്മിനുളളില്‍ ശക്തമാണ്.

വ്യക്തിപൂജയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്കിരയായ പി.ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ തിരിച്ചവരാനുളള മാര്‍ഗമായാണ് ഇ.പി ജയരാജനെതിരെയുളള കരുനീക്കങ്ങളെ കാണുന്നത്.

ഗോവിന്ദനാകട്ടെ തന്റെ പരമ്പരാഗത വൈരിയായ ഇ.പി ജയരാജനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യമാണുളളത്. എന്നാല്‍കണ്ണൂരിലെ അതികായകനായ ഇ.പി ജയരാജന്‍ പാര്‍ട്ടി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്.  ഇതില്‍ ചിലതു പുറത്തുവിട്ടാല്‍ പലരെയും വീഴ്ത്താന്‍ ഇ.പി ജയരാജന്കഴിയുമെന്നു വിശ്വസിക്കുന്നവരുണ്ട്.

also read : ഇനിയൊരു മടങ്ങിവരവില്ല പാർട്ടിയിൽ നിന്നും പടിയിറങ്ങുമോ കണ്ണൂരിൻ്റെ ഇ.പി

പാര്‍ട്ടി സമ്മേളനം നടന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വെളിപ്പെടുത്തലുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിമാറിയേക്കാം. അതിന്റെ ഭയം ഇ.പിക്കെതിരെ അണിയറ നേതാക്കളില്‍ പലര്‍ക്കുമുണ്ട്. ചുരുക്കത്തില്‍ ഭയമാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.