സംസ്ഥാനത്ത് 10 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

 

സംസ്ഥാനത്ത് ഞായറാഴ്ച 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി.

കാസർഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂർ ജില്ലയിലെ തലശേരി മുൻസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പ•ന, പുനലൂർ മുൻസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളിൽ കണ്ടൈൻമെന്റ് സോണുകളില്ല. നിലവിൽ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

The post സംസ്ഥാനത്ത് 10 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി first appeared on Keralaonlinenews.