‘സ്ത്രീലമ്പടനും നരച്ച മുടിയുമുള്ള അങ്കിൾ, നിങ്ങളുടെ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം'; വിശാലിനെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തമിഴ് താരം വിശാൽ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി. സ്ത്രീലമ്പടനായ നിങ്ങൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു നടിയുടെ പരിഹാസം.
 

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തമിഴ് താരം വിശാൽ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി. സ്ത്രീലമ്പടനായ നിങ്ങൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു നടിയുടെ പരിഹാസം. മുൻപ് വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടിയാണ് ശ്രീ റെഡ്ഡി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.  

Also read: പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല, എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്; അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അപവാദങ്ങൾ പറഞ്ഞു പരത്തുന്നു; വിൻസി അലോഷ്യസ്   

നടിയുടെ വാക്കുകൾ 

‘സ്ത്രീലമ്പടനും നരച്ച മുടിയുമുള്ള വളരെ പ്രായമായ അങ്കിൾ, നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് മാധ്യമങ്ങൾക്ക് സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ വളരെയധികം സൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. ഒരു സ്ത്രീയെക്കുറിച്ച് നിങ്ങൾ വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന രീതി, നല്ല ആളുകൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രീതി ഒക്കെ എല്ലാവർക്കും അറിയാം. നിങ്ങൾ എക്കാലത്തേയും വഞ്ചകനാണ്. നിങ്ങൾ ഒരു വലിയ വഞ്ചകനാണെന്ന് ലോകത്തിന് അറിയാം.

Also read: സീരിയലിൽ അഭിനയിക്കുന്നവരെ സിനിമകളിൽ പരിഗണിക്കാറില്ല; ബീന ആന്റണി

നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ടാണ്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ടാണ്? അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയൂ. ഒരു സംഘടനയിൽ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ. കർമ്മഫലം നിങ്ങൾക്ക് കിട്ടും. എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ.., 

സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനം നൽകി കബളിപ്പിക്കൽ നടക്കാൻ സാധ്യതയുണ്ട്. അഭിനയിക്കുന്നതിന് അവസരം തേടിയെത്തുന്ന സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കണം. ആരെങ്കിലും മോശമായി പെരുമാറിയാൽ ഉടൻ ചെരിപ്പുകൊണ്ട് അടിക്കണം എന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശാലിന്റെ പ്രതികരണം. ഇതിനെയാണ് നടി പരിഹസിച്ചത്.