നിർമാതാക്കളുടെയും സംവിധായകരുടെയും റൂമിന് സമീപത്തായി നടിമാരെ താമസിപ്പിക്കുന്നത് മറ്റ് ചില ഉദ്ദേശങ്ങളോടെ; നടി ഷീല

ഹേമ കമ്മറ്റി റിപ്പോ‍ർട്ടിലും അതിനു പിന്നാലെ ഉണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നുവെന്നും ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ലെന്നും ഷീല പറഞ്ഞു.
 

കൊച്ചി: ഹേമ കമ്മറ്റി റിപ്പോ‍ർട്ടിലും അതിനു പിന്നാലെ ഉണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നുവെന്നും ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ലെന്നും ഷീല പറഞ്ഞു. മക്കളെപ്പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തൽ തന്നെയാണ് പ്രധാന തെളിവെന്നും അവ‍ർ വ്യക്തമാക്കി.

Also read: പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല, എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്; അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അപവാദങ്ങൾ പറഞ്ഞു പരത്തുന്നു; വിൻസി അലോഷ്യസ്   

അതേസമയം പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ആരുടെയും പേര് വെളിപ്പെടുത്താനില്ലെന്നും അവർ പറഞ്ഞു. പണ്ട് ലൊക്കേഷനിൽ നിന്ന് പെട്ടെന്ന് ചില നടിമാർ അപ്രത്യക്ഷമാകും. അന്വേഷിക്കുമ്പോൾ വേറെ സിനിമ കിട്ടിപ്പോയി എന്നു പറയും. യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോഴാണ്  മനസ്സിലാകുന്നതെന്നും അവ‍ർ പറഞ്ഞു.

Also read: സീരിയലിൽ അഭിനയിക്കുന്നവരെ സിനിമകളിൽ പരിഗണിക്കാറില്ല; ബീന ആന്റണി

എഎംഎംഎയിലെ എല്ലാവരും കുറ്റക്കാരല്ല. ചിലരാണ് മോശക്കാർ.  സിനിമയിൽ രാവണന്മാർ മാത്രമല്ല രാമൻമാരും ഉണ്ടെന്ന് പറഞ്ഞ അവർ   നിർമാതാക്കളുടെയും സംവിധായകരുടെയും റൂമിന് സമീപത്തായി നടിമാരെ താമസിപ്പിക്കുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണെന്നും കൂട്ടിച്ചേർത്തു.