വീടിന്റെ ഉപഗേറ്റുകള്‍ സ്ഥാനം നോക്കിയല്ലെങ്കിൽ..
മെയിന്‍ ഗേറ്റുകൂടാതെ നാലുഭാഗത്തും രണ്ടുവീതം ഉപഗെയിറ്റുകള്‍ കൂടി വെക്കാനുള്ള ഉത്തമസ്ഥാനങ്ങളും ഉണ്ട്.എന്നാൽ വീടിന്റെ ഉപഗേറ്റുകള്‍ സ്ഥാനം നോക്കിയല്ലെങ്കിൽ..എന്ത് സംഭവിക്കുമെന്ന് നോക്കിയാലോ..?
കിഴക്കുഭാഗത്ത് ഒന്‍പത് സമഭാഗങ്ങളാക്കിയതില്‍ വടക്കുകിഴക്കേ മൂലയില്‍ നിന്ന് തെക്കോട്ട് രണ്ടാമത്തെയും ഏഴാമത്തെയും ഭാഗം ഉപഗേറ്റുകളുടെ സ്ഥാനമാണ്.
തെക്കുഭാഗത്ത് ഒന്‍പതുഭാഗങ്ങളാക്കിയതില്‍ തെക്കുകിഴക്കെ മൂലയില്‍ നിന്ന് പടിഞ്ഞാറോട്ട് രണ്ടാമത്തെയും ഏഴാമത്തെയും സ്ഥാനങ്ങള്‍ ഉപഗേറ്റുകളുടേതാണ്.
പടിഞ്ഞാറുഭാഗം ഒന്‍പത് സമഭാഗങ്ങളാക്കിയതില്‍ തെക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് വടക്കോട്ട് രണ്ടാമത്തേതും ഏഴാമത്തേതും ഭാഗങ്ങളും വടക്കുഭാഗം ഒന്‍പത് സമഭാഗങ്ങളാക്കിയതില്‍ വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് കിഴക്കോട്ട് രണ്ടാമത്തെയും ഏഴാമത്തെയും സ്ഥാനങ്ങള്‍ ഉപഗേറ്റുകളുടേതാണ്.