നിങ്ങളുടെ ഇഷ്ടനിറം നീലയാണോ..? എങ്കിൽ ഈ ‘സ്വഭാവഗുണങ്ങൾ ‘ നിങ്ങൾക്കുണ്ടാകും
Jan 26, 2022, 06:41 IST
ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ ‘സ്വഭാവഗുണങ്ങൾ ‘ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ?
ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. എല്ലാ നിറങ്ങൾക്കും നിരവധി അർഥങ്ങളും ഭാവങ്ങളുമുണ്ട്.നിങ്ങൾക്കിഷ്ട്ടപ്പെട്ട നിറം നീലയാണോ..?
നീല
നീലനിറം ഇഷ്ടപ്പെടുന്നവർ വിശാല ഹൃദയത്തിനുടമയാണ്. അറിയാതെ പോലും മറ്റുള്ളവരെ ദ്രോഹിക്കരുതെന്ന പ്രകൃതമുള്ളവരായിരിക്കും. പൊതുവെ അലസരെന്നു തോന്നുമെങ്കിലും ഏറ്റെടുക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം ആത്മാർഥതയോടെ പൂർത്തീകരിക്കുന്നവരായിരിക്കും.
എല്ലാ കാര്യങ്ങളിലും ഒന്നുരണ്ടു തവണ ആലോചിച്ചു മാത്രം പ്രവർത്തിക്കുന്നവരാണ്. കലാകാരന്മാരും കലാസ്വാദകരുമായിരിക്കും .