കന്നിമൂലയിൽ കിണർ കുഴിക്കാൻ പാടില്ല എന്നു ശാസ്ത്രം, അവിടയേ വെള്ളമുള്ളൂ എങ്കിലോ..

 

കന്നിമൂലയിൽ കിണർ കുഴിക്കാൻ പാടില്ല എന്നു ശാസ്ത്രം പറയുമ്പോൾ, പുരയിടത്തിൽ കന്നിമൂലയിലേ വെള്ളമുള്ളൂ എങ്കിൽ എന്തു ചെയ്യും?അവിടെ ഒരു അതിർത്തി തിരിച്ച് കിണർ ആ വസ്തുവിനുപുറത്തു കൊണ്ടുവരിക എന്നുള്ളതാണു ശരിയായ മാർഗം.

അതായത് വീടുപണിയാൻ വേണ്ട സ്ഥലം സമചതുരമാക്കിയിട്ട് ആ വസ്തുവിന്റെ സ്ഥിതിയനുസരിച്ചു നിർമാണം നടത്താം. അതിൽ കിണർ മറ്റൊരു പറമ്പായി സങ്കൽപിക്കാവുന്നതാണ്. ഇത് അതിർത്തി തിരിച്ചുവേണം ചെയ്യാൻ. അപ്പോൾ പ്രശ്നത്തിനു പരിഹാരമാവും.

The post കന്നിമൂലയിൽ കിണർ കുഴിക്കാൻ പാടില്ല എന്നു ശാസ്ത്രം, അവിടയേ വെള്ളമുള്ളൂ എങ്കിലോ.. first appeared on Keralaonlinenews.