സമ്പത്തും സൗഭാഗ്യവും വേണോ ? ഈ ചെടികൾ വീട്ടിൽ നട്ടു വളർത്തൂ 

വിശുദ്ധ സസ്യമായി അറിയപ്പെടുന്ന സസ്യമാണ് തുളസി. വീടിനുള്ളിലെ നെഗറ്റീവ് എനര്‍ജി അകറ്റി പകരം സന്തോഷം കൊണ്ടുവരാന്‍ തുളസിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു
 

ഒട്ടുമിക്ക വീടുകളിലും കണ്ട വരുന്ന പൂവാണ് റോസാപ്പൂ . പ്രണയവും ഭാഗ്യവും കൊണ്ടുവരാന്‍ റോസാപ്പൂവിനു കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. വിവിധ തരം നിറങ്ങള്‍ വിവിധ തരം ഊര്‍ജ്ജ രൂപങ്ങളെ ആകര്‍ഷിക്കുമെന്നാണ് വിശ്വാസം. 

മുല്ലപ്പൂമണം മനസ്സിലെപ്പോഴും ഗൃഹാതുരതത്വമുണര്‍ത്തുന്ന ഓര്‍മ്മയാണ്.പണവും സുന്ദര സ്വപ്നങ്ങളും ആകര്‍ഷിക്കാന്‍ മുല്ലപ്പൂവിനു കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.


മനോഹരമായ വെളുത്ത പുഷ്പങ്ങളുള്ള ചെടിയാണ് പീസ്‌ ലില്ലി. വീടിനുള്ളില്‍ ശുദ്ധവായു പ്രദാനം ചെയ്യാനും ഈ ചെടിക്ക് കഴിയും. ആസ്ത്മ, തലവേദന, കാന്‍സര്‍ മുതലായ രോഗങ്ങള്‍ തടയാനും ഈ ചെടി അകത്തു വയ്ക്കുന്നത് മൂലം സാധിക്കും.

Read more : റെയിൻ ലില്ലി പൂക്കൾ ധാരാളമായി വളരാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി


ഓര്‍ക്കിഡ് പുഷ്പങ്ങള്‍ പ്രണയത്തെയും ആഴത്തിലുള്ള സൗഹൃദവും ആകര്‍ഷിച്ചു വരുത്താന്‍ കഴിവുള്ളവയാണെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മാവിനെ സമാധാനിപ്പിക്കാനും ഈ പുഷ്പങ്ങള്‍ക്ക് സാധിക്കുമത്രേ. പുരാതന ഗ്രീക്കുകാര്‍ ഈ പുഷ്പത്തെ കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള കഴിവുമായി ബന്ധപ്പെടുത്തിയിരുന്നു.

വിശുദ്ധ സസ്യമായി അറിയപ്പെടുന്ന സസ്യമാണ് തുളസി. വീടിനുള്ളിലെ നെഗറ്റീവ് എനര്‍ജി അകറ്റി പകരം സന്തോഷം കൊണ്ടുവരാന്‍ തുളസിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ വീട്ടില്‍ തുളസി വളര്‍ത്തിയാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

തലച്ചോറിനു കൂടുതല്‍ ശക്തി പകരാന്‍ റോസ്മേരിക്ക് സാധിക്കും എന്ന് പറയപ്പെടുന്നു. ഇത് പ്രണയത്തെ ആകര്‍ഷിക്കുമെന്നും ലൈംഗികത ഉണര്‍ത്തുമെന്നും വിശ്വാസമുണ്ട്‌. മനസ്സിലെ ചെറുപ്പം നിലനിര്‍ത്താനും മുറിവുണക്കാനും സുരക്ഷിതത്വം പ്രദാനം ചെയ്യാനും റോസ്മേരിക്ക് സാധിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

പൊതുവേ കള്ളിച്ചെടികള്‍ പുഷ്പിക്കുന്നത് അത്ര സാധാരണമല്ല. എന്നാല്‍ ഇത്തരം പുഷ്പിച്ച ചെടികള്‍ വീട്ടിലുണ്ടെങ്കില്‍ അത് ഭാഗ്യവും നല്ല വാര്‍ത്തകളും കൊണ്ട് വരുമെന്നാണ് വിശ്വാസം.