ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജാപ്പനീസ് വനിത അന്തരിച്ചു

World's oldest Japanese woman dies
World's oldest Japanese woman dies

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക 116 വയസ്സിൽ അന്തരിച്ചു. നാല് കുട്ടികളും അഞ്ച് പേരക്കുട്ടികളുമുള്ള ഇറ്റൂക്ക ഡിസംബർ 29 ന് മരിച്ചുവെന്ന് തെക്കൻ സിറ്റി മേയറുടെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്പെയിനിലെ മരിയ ബ്രാന്യാസ് മൊറേറ 117-ാം വയസ്സിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ഇറ്റൂക്ക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെട്ടു.

ഇറ്റൂക്ക ലോകമഹായുദ്ധങ്ങളിലൂടെയും പകർച്ചവ്യാധികളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ജീവിച്ചു. സെപ്തംബർ വരെ, 100 വയസോ അതിൽ കൂടുതലോ പ്രായമുള്ള 95,000-ലധികം ആളുകളെ ജപ്പാൻ ഉണ്ടെന്നാണ് കണക്ക്. അവരിൽ 88 ശതമാനവും സ്ത്രീകളാണ്.

Tags