ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ വിഷം കലര്‍ന്ന ഭക്ഷണം നല്‍കി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോക്കോവിച്ച്
കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ തന്നെ തടഞ്ഞുവച്ച സമയത്താണ് ഈ ഭക്ഷണം ലഭിച്ചത്.
വീണ്ടും വിവാദത്തിന് തിരിയിട്ട് നൊവാക് ജോക്കോവിച്ച്. 2022 ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനെത്തിയ തനിക്ക് വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെന്നാണ് മാഗസിന്‍ അഭിമുഖത്തില്‍ ജോക്കോവിച്ച് ആരോപിച്ചത്. കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ തന്നെ തടഞ്ഞുവച്ച സമയത്താണ് ഈ ഭക്ഷണം ലഭിച്ചത്.
സെര്‍ബിയയില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ തന്റെ ശരീരത്തില്‍ കൂടിയ അളവില്‍ ലെഡിന്റെയും മെര്‍ക്കുറിയുടേയും അംശം കണ്ടെത്തിയെന്നും ഓസ്ട്രേലിയയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തിലൂടെ അല്ലാതെ അവ തന്റെ ശരീരത്തിലെത്തില്ലെന്നും ജോക്കോവിച്ച് ആരോപിച്ചു.
2022 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനെത്തിയ ജോക്കോവിച്ചിനെ കോവിഡ് വാക്സിന്‍ എടുക്കാത്തതിന്റെ പേരില്‍ മെല്‍ബണില്‍ തടഞ്ഞുവയ്ക്കുകയും പിന്നീട് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുകയും ചെയ്തിരുന്നു. വീസ റദ്ദാക്കി മെല്‍ബണില്‍ തഞ്ഞുവച്ച സമയത്ത് ഹോട്ടല്‍ മുറിയില്‍ വച്ചു നല്‍കിയ ഭക്ഷണത്തിലാണ് വിഷം കലര്‍ന്നതായി ജോക്കോവിച്ച് ആരോപിക്കുന്നത്.