അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യ സന്ദർശിക്കും
Jan 4, 2025, 18:47 IST
വാഷിങ്ടൺ: അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ ഈ മാസം 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. നിലവിലുള്ള ചില സംരംഭങ്ങൾക്ക് അന്തിമരൂപം നൽകാൻ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവലുമായും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
സള്ളിവൻ്റെ നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘത്തിൽ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങളും ഉണ്ടാകും. സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും മറ്റ് ഇന്ത്യൻ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.