അമേരിക്കൻ കോൺഗ്രസിലെ ജീവനക്കാർ ഡീപ്‌സീക്ക്‌ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌

DEEPSEEK
DEEPSEEK

വാഷിങ്‌ടൺ: അമേരിക്കൻ കോൺഗ്രസിലെ ജീവനക്കാർ ഡീപ്‌സീക്ക്‌ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്തി. കോൺഗ്രസ്‌ ജീവനക്കാർക്ക്‌ നൽകിയിട്ടുള്ള എല്ലാ ഡിജിറ്റൽ ഉപകരണങ്ങളിലും ഡീപ്‌സീക്കിന്റെ പ്രവർത്തനം വിലക്കിയിട്ടുണ്ട്‌. എഐ സങ്കേതികവിദ്യയുടെ അതിവേഗവളർച്ച സുരക്ഷാവെല്ലുവിളി ഉയർത്തുന്നെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡീപ്‌സീക്കിന്റെ പ്രവർത്തനം വിലക്കിയത്.

ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്സീക് അവതരിപ്പിച്ച ചെലവ്‌ കുറഞ്ഞ നിർമിതബുദ്ധി (എഐ) അമേരിക്കൻ ഓഹരിവിപണിക്ക് കനത്ത ആഘാതമേൽപ്പിച്ചിരുന്നു. ചൈനയിലെ ഹാങ്‌ഷു ആസ്ഥാനമായുള്ള ഡീപ്സീക്കിന്റെ ആർ1 എന്ന പുതിയ മോഡൽ എഐ ആപ് അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ പലരാജ്യങ്ങളിലും ആപ്പിൾ ആപ് സ്റ്റോറിൽ ജനപ്രിയ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ മറികടന്നതാണ് ഡീപ്സീക് മുന്നിലെത്തിയത്.

Tags