രാജ്യത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട യുക്രെയ്ന്‍-അമേരിക്കന്‍ കൂലിപ്പടയാളികളെ അറസ്റ്റ് ചെയ്തു ; വെനസ്വേല പ്രസിഡന്റ് മഡുറോ
രാജ്യത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന യുക്രെയ്ന്‍-അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഏഴ് വിദേശ കൂലിപ്പടയാളികളെ വെനസ്വേല അധികൃതര്‍ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ.
വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ രണ്ട് കൊളംബിയന്‍ പൗരന്മാരും യുക്രെയ്‌നിലെ മൂന്ന് കൂലിപ്പടയാളികളും സംഘത്തില്‍ ഉള്‍പ്പെടുന്നുവെന്ന് വെനസ്വേല പ്രസിഡന്റ് അറിയിച്ചു. എന്നാല്‍, കസ്റ്റഡിയിലെടുത്തവരെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തന്റെ രാജ്യത്ത് അതിക്രമിച്ച് കടന്ന് തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഈ കൂലിപ്പടയാളികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെനസ്വേല പ്രസിഡന്റ് പറയുന്നു. പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ താന്‍ മുന്നറിയിപ്പ് നല്‍കിയതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇതുവരെ, വെനസ്വേലന്‍ അധികാരികള്‍ 25 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 125 വിദേശ കൂലിപ്പടയാളികളെ പിടികൂടിയിരുന്നു, അവര്‍ ‘വെനസ്വേലന്‍ ജനതയ്ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് രാജ്യത്ത് പ്രവേശിച്ചതെന്ന് നിക്കോളാസ് മഡുറോ ആരോപിച്ചു.