കൊളംബിയക്ക് എതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച് ട്രംപ്


നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ കൊണ്ടുപോകുന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ തിരിച്ചുവിട്ട കൊളംബിയയുടെ തീരുമാനത്തില്‍ പ്രകോപിതനായി ഡോണള്‍ഡ് ട്രംപ്. തുടര്‍ന്ന് പ്രതികാര നടപടിയായി കൊളംബിയക്ക് എതിരെ ട്രംപ് വ്യാപാര യുദ്ധം പ്രഖ്യാപിച്ചു.
കൊളംബിയന്‍ അഭയാര്‍ത്ഥികളെ ചങ്ങലക്കിട്ട് അമേരിക്കന്‍ പട്ടാള വിമാനങ്ങളില്‍ കൊണ്ടു തള്ളാതെ മനുഷ്യത്വപരമായി സിവിലിയന്‍ വിമാനങ്ങളില്‍ കയറ്റി അയക്കണം എന്നാണ് കൊളംബിയ ആവശ്യപ്പെട്ടത്. ഇതോടെ, കൊളംബിയയ്ക്ക് മേല്‍ നിരവധി താരിഫുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ തന്റെ ഭരണകൂടത്തിന് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കൊളംബിയയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും അടിയന്തിരമായി 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളില്‍ അത് 50 ശതമാനമായി ഉയര്‍ത്തും.
ഇതിനുപറമെ, കൊളംബിയന്‍ പൗരന്മാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഉണ്ട്. അമേരിക്ക ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കയിലെ ഉല്‍പ്പന്നങ്ങള്‍ക്കും ചുങ്കം ഏര്‍പ്പെടുത്തുമെന്ന് കൊളംബിയ അറിയിച്ചു.
കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ കൊളംബിയന്‍ പ്രസിഡന്‍ഷ്യല്‍ വിമാനം അയക്കാമെന്ന നിര്‍ദേശം മുന്നോട്ടു വച്ചെങ്കിലും അമേരിക്ക അത് സ്വീകരിച്ചില്ല. എന്നു മാത്രമല്ല , കൊളംബിയയുമായുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുകയും ചെയ്തിക്കുകയാണ്. ഇന്നു വൈകിട്ടോടെ നിരോധനം നിലവില്‍ വരും.