യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി , പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണം ; ട്രംപ്

trump
trump

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാറാണ് ഇരു നേതാക്കള്‍ പ്രധാനമായും ചര്‍ച്ച ചെയതത്.

ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കി. മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.


ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാറാണ് ഇരു നേതാക്കള്‍ പ്രധാനമായും ചര്‍ച്ച ചെയതത്. ട്രംപ് അധികാരമേറ്റതികന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവന്‍ അമേരിക്കയില്‍ എത്തുന്നത്. യുദ്ധം ഗസ്സയെ മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഇടമാക്കി. പലസ്തീന്‍ ജനത എന്നെന്നേക്കുമായി ഒഴിഞ്ഞുപോകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇപ്പോള്‍ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. വെടിയേല്‍ക്കാതെ, കൊല്ലപ്പെടാതെ നല്ലയിടങ്ങളില്‍ സുരക്ഷിതമായി താമസിക്കാന്‍ പലസ്തീനികള്‍ക്ക് കഴിയണമെന്ന് ട്രംപ് പറഞ്ഞു.

പലസ്തീന്‍കാരെ സ്വീകരിക്കാന്‍ ഈജിപ്റ്റും ജോര്‍ദാനും തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം. ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നെതന്യാഹു ട്രംപിനെ പുകഴ്ത്തി. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മര്‍ദവും കാര്യങ്ങള്‍ ഇവിടെ വരെ എത്തിക്കാന്‍ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു

Tags