ബന്ദികളുടെ മോചനം ; ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍

netanyahu

ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ തടവുകാരായവരെ മോചിപ്പിക്കാനുള്ള ചര്‍ച്ച പുനരാരംഭിക്കുന്നു. വെടിനിര്‍ത്തിയാല്‍ ഗാസയിലുള്ള 120 ബന്ദികളേയും മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നു.
ഹമാസുമായി ചര്‍ച്ച നടത്താന്‍ പ്രതിനിധി സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹൂ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

Tags