യുഎസ് തെരഞ്ഞടുപ്പിൽ ബൈഡന്റെ ഓർമ്മക്കുറവ് വിനയാകുമോ എന്ന ആശങ്കയിൽ ഡെമോക്രാറ്റിക്ക് പാര്‍ട്ടി

Joe Biden

അമേരിക്കന്‍ തെരഞ്ഞെടുപ്പിൽ  പ്രസിഡന്റ് ജോബൈഡന്‍  രണ്ടാമൂഴത്തിന് അര്‍ഹനാണോ എന്ന ചോദ്യങ്ങൾ സജീവമാകുന്നു .   81കാരനായ  ബൈഡന് പകരം മറ്റൊരാളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും സജീവമാകുന്നുണ്ട് എന്നാണ് വാർത്തകൾ . അതേസമയം ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേരിടുന്ന  വെല്ലുവിളി ബൈഡന്റെ മറവിരോഗ  പ്രശ്നമാണ്.

 തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും കമലയുടെ പ്രവര്‍ത്തനങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാലും ഒരു മാറ്റം വന്നാല്‍ കമലയ്ക്കായിരിക്കും സാധ്യതയേറെ. അതേസമയം മികച്ച സ്ഥാനാര്‍ത്ഥികളായി മറ്റ് പലരുടെ പേരുകളും പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്നുണ്ട്.

കാബിനറ്റ് അംഗങ്ങളും ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരുമായ കാലിഫോര്‍ണിയയില്‍ നിന്നുളള ഗാവിന്‍ ന്യൂസം, മിഷിഗണില്‍ നിന്നുള്ള ഗ്രെച്ചന്‍ വൈറ്റ്മര്‍, പെന്‍സില്‍വാനിയയില്‍ നിന്നുള്ള ജോഷ് ഷാപ്പിറോ എന്നിവരാണ് മറ്റുള്ളവര്‍.  
ഇനി കമലാ ഹാരിസ് ബൈഡന് പകരം മത്സരിച്ച് വിജയിച്ചാല്‍ അത് ചരിത്രമായിരിക്കും. യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തെത്തുക എന്ന റെക്കോര്‍ഡ് കമലയ്ക്ക് സ്വന്തമാകും.

നവംബര്‍ 5നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റുകള്‍ക്ക് മുന്നില്‍ ഇനി ബാക്കിയുള്ളത് 124 ദിവസം മാത്രമാണ്. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന ആദ്യ പ്രസിഡന്റ്ഷ്യല്‍ സംവാദത്തില്‍ ട്രംപിനെയാണ് സിഎന്‍എന്‍ പോളും ന്യൂയോര്‍ക്ക് ടൈംസും വിജയിയായി പ്രഖ്യാപിച്ചത്. പരാജയത്തെക്കാള്‍ വലിയൊരു പതനമാണ് ബൈഡന് അത്  പലപ്പോഴും അദ്ദേഹത്തിന് ശ്രദ്ധ നഷ്ടപ്പെടുന്നുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള യാത്രയാണ് തളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ബൈഡന്റെ വിശദീകരണം.

Tags