സ്വീഡന്‍ സ്‌കൂളില്‍ വെടിവയ്പ്പ്, പത്ത് പേര്‍ മരിച്ചു

gun shoot
gun shoot

പടിഞ്ഞാറന്‍ സ്വീഡനിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ പത്ത് മരണം . , നോര്‍ഡിക് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്പ് ആക്രമണം ആണിതെന്ന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.33ന് ഒറെബ്രോ നഗരത്തിലെ അഡൾട്ട് സ്കൂളിലാണ് കൂട്ട വെടിവയ്പ്പ് നടന്നത്.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇരകളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒറെബ്രോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേരില്‍ ഒരാള്‍ക്ക് നേരിയ പരിക്കുകളുണ്ടെന്നും നാല് പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി വക്താവ് പറഞ്ഞു.

കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും നിലവില്‍ ഭീകരതയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നില്ലെന്നും എന്നാല്‍ അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു. തോക്കുധാരി ഒറ്റയ്ക്കാണ് വന്നത്. അക്രമി മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് രേഖയില്ലെന്നും പൊലീസ് അറിയിച്ചു. ഗ്യാങ് വാറിൻ്റെ ഭാഗമായി സ്വീഡനിൽ വെടിവയ്പ്പും സ്ഫോടനവും നടക്കാറുണ്ടെങ്കിലും സ്കൂളിലെ ആക്രമണം അപൂർവമാണ്.
 

Tags