യു.എസിൽ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം; സ്‌കൂൾ അധ്യാപിക അറസ്റ്റിൽ

arrest8

ന്യൂ ജെഴ്‌സി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍  യു.എസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂ ജെഴ്‌സിയിലെ ഫ്രീഹോള്‍ഡ് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപികയായ അലിസണ്‍ ഹവേമെന്‍(43) ആണ് പോലീസിന്റെ പിടിയിലായത്.

ആറ് മുതല്‍ എട്ടുവരെ ക്ലാസുകളുള്ള സ്‌കൂളിലാണ് അലിസണ്‍ പഠിപ്പിച്ചിരുന്നത്. സ്‌കൂളിലെ ഒരുവിദ്യാര്‍ഥിയുമായി അധ്യാപിക ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, ഏത് ക്ലാസിലെ കുട്ടിയാണ് അതിക്രമത്തിനിരയായതെന്നോ കുട്ടിയുടെ വയസ്സോ എങ്ങനെയാണ് സംഭവം പുറത്തറിഞ്ഞതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല.

അറസ്റ്റിലായ പ്രതി നിലവില്‍ മോണ്‍മേത് കൗണ്ടി ജയിലിലാണ്. പ്രതിയെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ അറിയുന്നവര്‍ വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Tags