ഇസ്രയേല്‍ കമ്പനിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ സ്‌പെയിന്‍ റദ്ദാക്കി

spain
spain

ആറു മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ 9 എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്.

ഇസ്രയേല്‍ ആയുധ നിര്‍മ്മാണ കമ്പനിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ സ്‌പെയിന്‍ റദ്ദാക്കി. കരാര്‍ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്‌പെയിന്റെ തീരുമാനമെന്നാണ് സൂചന. നേരത്തെ ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു.

ആറു മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ 9 എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്.
 
Tags