ബഹിരാകാശ റോക്കറ്റ് തകർന്നുവീണു; ചൈനീസ് കമ്പനിയുടെ പരീക്ഷണത്തില്‍ തിരിച്ചടി

rocket

ചൈനീസ് എയറോസ്‌പേസ് കമ്പനിയായ ബെയ്ജിങ് ട്യാന്‍ബിങ് ടെക്മനോളജിയുടെ (സ്‌പേസ് പയനീര്‍) ട്യാന്‍ലോങ്-3 ബഹിരാകാശ റോക്കറ്റിന്റെ പപരീക്ഷണം പരാജയം . റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ്, വിക്ഷേപണത്തിനിടെ മലമുകളില്‍ തകര്‍ന്നു വീണു. ചൈനയിലെ ഗോങിയിലുള്ള വിക്ഷേപണത്തറയില്‍ നിന്ന് ഉയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് റോക്കറ്റ് മലമുകളില്‍ വീഴുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തത്.

 പ്രദേശത്ത് ആകമാനം തീപ്പിടുത്തത്തിന് കാരണമായെങ്കിലും അത് പിന്നീട് അണച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സമീപകാലത്തായി വളര്‍ന്നുവന്ന ചൈനീസ് സ്വകാര്യ എയറോസ്‌പേസ് കമ്പനികളിലൊന്നാണ് സ്‌പേസ് പയനീര്‍. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. രണ്ട് സ്റ്റേജുകളാണ് ട്യാന്‍ലോങ്-3 റോക്കറ്റിനുണ്ടാവുക. സ്‌കൈ ഡ്രാഗണ്‍-3 എന്നും ഇതിന് പേരുണ്ട്. ഭാഗികമായി പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റാണിത്.

ഇത്തരം സംഭവങ്ങള്‍ ചൈനില്‍ സാധാരണമല്ലെങ്കിലും, നിര്‍മാണത്തിലിരിക്കുന്ന റോക്കറ്റ് യാതൊരു ആസൂത്രണവുമില്ലാതെ വിക്ഷേപിച്ചതും പൊട്ടിത്തെറിയുണ്ടായതും അസാധാരണമാണെന്നാണ് വിലയിരുത്തല്‍. 
 

Tags