പാ​ക്കി​സ്ഥാ​നി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്മാ​ര്‍​ട്ട് ഫോ​ണ്‍ നി​രോ​ധ​നം

google news
phone

ഇ​സ്‌​ലാ​മാ​ബാ​ദ് : വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ പാ​ക്കി​സ്ഥാ​നി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.ഖൈ​ബ​ര്‍ പ​ഖ്തൂ​ണ്‍​ഖ്വ പ്ര​വി​ശ്യ​യി​ലെ സ്വാ​ബി വ​നി​താ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലാ​ണ് വി​ല​ക്ക്. ബു​ധ​നാ​ഴ്ച മു​ത​ല്‍ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍ 5000 രൂ​പ പി​ഴ​യൊ​ടു​ക്ക​ണം.

സ്വാ​ബി കാ​മ്ബ​സി​ല്‍ സ്‌​മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍, ടാ​ബ്‌​ലെ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യൂ​ണി​വേ​ഴ്‌ സി​റ്റി പ്രൊ​വോ​സ്റ്റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി സ​മാ ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ ല​യി​ല്‍ എ​ത്തു​മ്ബോ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ഫോ​ണു​മാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​ഭാ​വ ത്തെ​യും പ​ഠ​ന​നി​ല​വാ​ര​ത്തെ​യും ബാ​ധി​ക്കു​ന്നു എ​ന്ന​തി​നാ​ലാ​ണ് വി​ല​ക്കെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ ക​ര​ണം.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ സ്ഥി​ര​മാ​യി ആ​ക്ര​മ​ണം ന ​ട​ത്തു​ന്ന മേ​ഖ​ല​യാ​ണ് ഖൈ​ബ​ര്‍ പ​ഖ്തൂ​ണ്‍​ഖ്വ പ്ര​വി​ശ്യ. ഇ​വി​ടു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​ല​പ്പോ​ഴും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​ക​ളി​ലും മു​ടി സ്റ്റൈ​ലു​ക​ളി​ലും ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​റു​ണ്ട്.

Tags