അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്പ് ; നാലു പേര്‍ കൊല്ലപ്പെട്ടു

gun

അമേരിക്കയില്‍ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കെന്റക്കിയിലെ ഒരു വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം.
നാലു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
പൊലീസ് എത്തുന്നതിന് തൊട്ടു മുമ്പ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് പിന്തുടര്‍ന്നുവെങ്കിലും പിന്നീട് വെടിവച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരാണ് ആക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.
 

Tags