അമേരിക്കയിലെ നിശാക്ലബിൽ പുതുവത്സര ആഘോഷത്തിനിടെ വെടിവെപ്പ് ; 11 പേർക്ക് പരുക്ക്

gun shoot
gun shoot

വാഷിങ്ടൺ: പുതുവത്സര ആഘോഷത്തിനിടെ അമേരിക്കയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പിൽ 11 പേർക്ക് പരുക്കേറ്റു. ന്യൂയോർക്കിലെ ക്യൂൻസിൽ അമസൂറ നിശാക്ലബിലാണ് ബുധനാഴ്ച്ച രാത്രി 11.20ഓടെ വെടിവെപ്പ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. പരുക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ചും വിവരങ്ങളില്ല. സംഭവസമയത്ത് 80 ഓളം പേർ നിശാക്ലബിന് പുറത്ത് തടിച്ചുകൂടിയിരുന്നതായാണ് വിവരം.

അമേരിക്കയിലെ ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ​ട്ര​ക്ക് ഇടിച്ചുകയറിയുണ്ടായ അ​പ​ക​ട​ത്തി​ൽ 15 പേർ മരിച്ചതിന് പിന്നാലെയാണ് അടുത്ത ദുരന്തം. ബു​ധ​നാ​ഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അതേസമയം, ന്യൂ ഓർലിയൻസിൽ ആളുകളുടെ കൊലപാതകത്തിന് കാരണക്കാരനായ അ​ക്രമിക്ക് ഐ.എസ് ആശയങ്ങൾ ഇഷ്ടമായിരുന്നുവെന്നതിന്റെ തെളിവുകൾ എഫ്.ബി.ഐക്ക് ലഭിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അക്രമത്തിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഐ.എസിന്റെ ആശയങ്ങൾ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് ഇയാൾ പറയുന്നുണ്ടെന്ന് ബൈഡൻ വ്യക്തമാക്കി. ​​​​അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്.

Tags