റോക്കറ്റ് ആക്രമണം ; ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

rocket
ഹിസ്ബുള്ള ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തില്‍ ഡെപ്യൂട്ടി കമ്പനി കമാന്‍ഡായ ഇറ്റായ്‌ഗേലിയ (38) ആണ് മരിച്ചത്.
തെക്കുപടിഞ്ഞാറന്‍ ലെബനനിലെ ടയര്‍ സിറ്റിയില്‍ വച്ച് ഹിസ്ബുള്‍ കമാന്‍ഡര്‍ മുഹമ്മദ് നമേഹ് നാസഫിനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി 200 ഓളം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള വിക്ഷേപിച്ചിരുന്നു.
ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
 

Tags