പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദര്‍ശനം പുടിന്റെ ക്ഷണപ്രകാരം

putin

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദര്‍ശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും മോസ്‌കോയിലേക്കാണ് യാത്ര പുറപ്പെടുക. 

ഇരുപത്തിരണ്ടാം ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.

യുക്രൈന്‍ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദര്‍ശിക്കും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.

Tags