സ്‌പെയിനില്‍ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റിന് ഹൃദയാഘാതം ; 30000 അടി ഉയരത്തില്‍ നിന്ന് വിമാനം കൂപ്പുകുത്തി ; മേയ് ഡേ സന്ദേശം നല്‍കി അടിയന്തര ലാന്‍ഡിങ് നടത്തി

flight

മെയ് ഡേ സന്ദേശം നല്‍കിയതിന് പിന്നാലെ പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യുകയായിരുന്നു.

 30000 അടി ഉയരത്തില്‍ നിന്ന് വിമാനം കൂപ്പുകുത്തി. പൈലറ്റിന് ഹൃദയാഘാതം വന്നതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. സ്‌പെയിനില്‍ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട ജെറ്റ് 2 വിമാനത്തിലാണ് അപ്രതീക്ഷിതമായി എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നത്. 220 യാത്രക്കാരുമായാണ് വിമാനം ടെനറൈഫില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം പെട്ടന്ന് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ശ്രദ്ധിച്ച ഫസ്റ്റ് ഓഫീസറാണ് ക്യാപ്ടന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നത് തിരിച്ചറിഞ്ഞത്. പിന്നാലെ മെയ് ഡേ സന്ദേശം നല്‍കിയതിന് പിന്നാലെ പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് വിമാനം പോര്‍ട്ടോയില്‍ ലാന്‍ഡ് ചെയ്തത്. സാഹചര്യം ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഫസ്റ്റ് ഓഫീസര്‍ ഉടന്‍ തന്നെ അപകട സൂചനയായ മെയ്ഡേ സന്ദേശം അയക്കുകയും വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാന്‍ അനുമതി തേടുകയും ചെയ്തു.

സ്‌പെയിനിലെ ടെനറൈഫില്‍ നിന്ന് ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന എല്‍ എസ് 1266 എന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്. പോര്‍ച്ചുഗലിലെ വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ തന്നെ റണ്‍വേയില്‍ കാത്തുനിന്നിരുന്ന മെഡിക്കല്‍ സംഘം പൈലറ്റിന് പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കുകളില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും വിമാനക്കമ്പനി അറിയിച്ചു.

Tags